കോവിഡ് ബാധിച്ച് യുവതി മരിച്ചു

ഇടക്കൊച്ചി കണ്ണങ്ങാട് സ്വദേശി ലക്ഷ്മിയാണ് മരിച്ചത്.
കോവിഡ് ബാധിച്ച് യുവതി മരിച്ചു

എറണാകുളം: കോവിഡ് ബാധിച്ച് ഗര്‍ഭിണിയായ യുവതി മരിച്ചു. ഇടക്കൊച്ചി കണ്ണങ്ങാട് സ്വദേശി ലക്ഷ്മിയാണ് മരിച്ചത്. പ്രസവ ശേഷം ലക്ഷ്മി കോവിഡ് ചികിത്സയിലായിരുന്നു.

ഇതോടെ എറണാകുളം ജില്ലയില്‍ ഇന്ന് അഞ്ച് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തൃപ്പൂണിത്തുറ സ്വദേശി കേശവ പൊതുവാള്‍ (90), കതൃക്കടവ് സ്വദേശിനി മേരി ബാബു (69), പിറവം സ്വദേശി അയ്യപ്പന്‍ (82), വെണ്ണല സ്വദേശി സതീശന്‍ (58), കണ്ണമാലി സ്വദേശിനി ട്രീസ ലോനന്‍ (89) എന്നിവരാണ് മരിച്ചത്. അഞ്ച് പേരും കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു.

Related Stories

Anweshanam
www.anweshanam.com