കേരളത്തെ ഇസ്​ലാമിക രാജ്യമാക്കാനുള്ള ഗൂഢാലോചനയാണ്​ ലവ്​ ജിഹാദ്: യോഗി ആദിത്യനാഥ്​

ലവ്​ ജിഹാദ്​ ഉണ്ടെന്ന്​ കോടതിയാണ്​ പറഞ്ഞത്​. എന്നിട്ടും ഇവിടത്തെ സര്‍ക്കാറുകള്‍ ഉറങ്ങുകയായിരുന്നുവെന്ന് യോഗി പറഞ്ഞു
കേരളത്തെ ഇസ്​ലാമിക രാജ്യമാക്കാനുള്ള ഗൂഢാലോചനയാണ്​ ലവ്​ ജിഹാദ്: യോഗി ആദിത്യനാഥ്​

കാസര്‍കോട്​: കേരളത്തെ ഇസ്​ലാമിക രാജ്യമാക്കാനുള്ള ഗൂഢാലോചനയാണ്​ ലവ്​ ജിഹാദെ​ന്ന്​​ ഉത്തര്‍പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. കേരളത്തില്‍ ലവ്​ ജിഹാദിനെതിരേ നിയമമില്ല. എന്നാല്‍ യു.പിയില്‍ ഞങ്ങള്‍ ഇതിനായി ശക്​തമായ നിയമം നിര്‍മിച്ചു. ലവ്​ ജിഹാദ്​ ഉണ്ടെന്ന്​ കോടതിയാണ്​ പറഞ്ഞത്​. എന്നിട്ടും ഇവിടത്തെ സര്‍ക്കാറുകള്‍ ഉറങ്ങുകയായിരുന്നുവെന്ന് യോഗി പറഞ്ഞു. ബിജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ ​സു​രേ​ന്ദ്ര​ന്‍ ന​യി​ക്കു​ന്ന വി​ജ​യ​യാ​ത്ര​ കാസര്‍കോട്ട്​ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2009-ൽ കേരളത്തിലെ നീതിപീഠം കേരളത്തിൽ ലൗജിഹാദ് ഉണ്ടെന്ന് സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നാൽ അതിനെ നിയന്ത്രിക്കുന്നതിനുളള നടപടികളോ നിയമനിർമാണമോ നടത്തിയില്ല. എന്നാൽ ഉത്തർപ്രദേശിൽ ശക്തമായ നിയമം നടപ്പാക്കി.ലൗജിഹാദ് കേരളം പോലൊരു സംസ്ഥാനത്തെ ഇസ്ലാമിക്സ്റ്റേറ്റാക്കി മാറ്റാനുളള സാധ്യതയുണ്ടെന്ന് അന്ന് കോടതി പറഞ്ഞിരുന്നു. എന്നിട്ടും സർക്കാർ നടപടികൾ സ്വീകരിച്ചില്ല. ഇക്കാരണങ്ങൾ കൊണ്ടെല്ലാം കേരളത്തിന് ഭാരതീയ ജനതാ പാർട്ടിയുടെ ആവശ്യമുണ്ട്. ബിജെപി കേവലം സമൃദ്ധി മാത്രമല്ല ഓരോ പൗരനും സുരക്ഷിതത്വം സംബന്ധിച്ച ഗ്യാരണ്ടിയും ഉറപ്പുനൽകുന്നു.

കേരളത്തിലെ ജനങ്ങളുടെ സുരക്ഷ സംബന്ധിച്ച്‌​ സര്‍ക്കാറുകള്‍ക്ക്​ യാതൊരു ചിന്തയുമില്ല. കേരളത്തിനും രാജ്യത്തിനും അപകടകരമായ കാര്യങ്ങളില്‍ ഇവിടത്തെ പരമ്ബരാഗത​ സര്‍ക്കാറുകള്‍ മൗനം പാലിക്കുകയാണ്​. അതിനാല്‍ ഇവിടെ ബി.ജെ.പിയുടെ ഭരണം വരണം. ശബരിമലയുടെ കാര്യത്തില്‍ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക്​ വിരുദ്ധമായാണ്​ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്​. കേരളത്തില്‍ മാറിമാറിവരുന്ന സര്‍ക്കാറുകള്‍ ജനനന്മക്കായി ഒന്നും ചെയ്​തിട്ടില്ലെന്നും യോഗി ആദിത്യനാഥ്​ പറഞ്ഞു.

കേരളത്തിൽ സിപിഎമ്മിന്റെ സർക്കാരാണെങ്കിലും അതിനുമുമ്പ് കോൺഗ്രസിന്റെ സർക്കാർ ആണെങ്കിലും നടക്കുന്നത് അഴിമതിയാണ്.തങ്ങളുടെ രാഷ്ട്രീയ സ്വാർഥതകൾക്ക് വേണ്ടി സംസ്ഥാനത്ത് അരാജകത്വം കൊണ്ടുവരാനാണ് അവർ ശ്രമിച്ചിട്ടുളളതെന്നും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി.

ആദി ശങ്കരാചാര്യരുടെയും ശ്രീനാരായണഗുരുവിന്റെയും ഭൂമിയായ കേരളത്തിന് കോടി കോടി പ്രണാമങ്ങൾ അർപ്പിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് യോഗി ആദിത്യനാഥ് പ്രസംഗം ആരംഭിച്ചത്. കേരളത്തിന്റെ ഭൂമിയിൽ നമുക്കെല്ലാവർക്കും അഭിമാനത്തിന്റെ അനുഭൂതി ഉണ്ടാകാറുണ്ട്. കാരണം മുഴുവൻ ഭാരതത്തിന്റെയും ഏകതയിലും അഖണ്ഡതയിലും കേരളത്തിന്റെ ഒരുപാട് സംഭാവനകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാ​ര്‍ച്ച്‌ ഏ​ഴി​ന് വൈ​കീ​ട്ട് അ​ഞ്ചി​നാണ്​ വിജയയാത്രയുടെ സ​മാ​പ​ന സ​മ്മേ​ള​നം. ക​ണ്ണൂ​രി​ല്‍ കേ​ന്ദ്ര​മ​ന്ത്രി വി.​കെ. സി​ങ്, കോ​ഴി​ക്കോ​ട്ട്​ ദേ​വേ​ന്ദ്ര ഫ​ഡ്​​നാ​വി​സ്, മ​ല​പ്പു​റ​ത്ത് ഷാ​ന​വാ​സ് ഹു​സൈ​ന്‍, തൃ​ശൂ​രി​ല്‍ കേ​ന്ദ്ര​മ​ന്ത്രി പ്ര​ഹ്ലാ​ദ് ജോ​ഷി, എ​റ​ണാ​കു​ള​ത്ത് ധ​ന​മ​ന്ത്രി നി​ര്‍മ​ല സീ​താ​രാ​മ​ന്‍, കോ​ട്ട​യ​ത്ത്​ കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി, ആ​ല​പ്പു​ഴ​യി​ല്‍ യു​വ​മോ​ര്‍ച്ച ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ തേ​ജ​സ്വി സൂ​ര്യ, പ​ത്ത​നം​തി​ട്ട​യി​ല്‍ ബി.​ജെ.​പി അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി മീ​നാ​ക്ഷി ലേ​ഖി, പാ​ല​ക്കാ​ട്ട്​ ന​ടി ഖു​ശ്ബു സു​ന്ദ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com