ലൈംഗിക അതിക്രമമുണ്ടായതായി യുവതി;ഫ്ലൈറ്റിലും സ്ത്രീകൾക്ക് രക്ഷയില്ല
Kerala

ലൈംഗിക അതിക്രമമുണ്ടായതായി യുവതി;ഫ്ലൈറ്റിലും സ്ത്രീകൾക്ക് രക്ഷയില്ല

വിദേശത്തുള്ള ഇവരുടെ ഭർത്താവ് ഇ–മെയിലിൽ അയച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം

By Ruhasina J R

Published on :

കരിപ്പൂർ: മസ്കത്തിൽനിന്നു കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ സഹയാത്രക്കാരനിൽ നിന്നു ലൈംഗിക അതിക്രമമുണ്ടായതായി യുവതിയുടെ പരാതി. വിദേശത്തുള്ള ഇവരുടെ ഭർത്താവ് ഇ–മെയിലിൽ അയച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കരിപ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഒമാൻ എയറിന്റെ ചാർട്ടേഡ് വിമാനത്തിൽ ഇന്നു പുലർച്ചെ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ തിരൂർ സ്വദേശിനിക്കാണു ദുരനുഭവമുണ്ടായത്. വിമാനത്തില്‍ അടുത്ത സീറ്റിലിരുന്ന പെരിന്തല്‍മണ്ണ സ്വദേശി ഉപദ്രവിച്ചെന്നാണ് ആരോപണം. മൂന്നര വയസ്സുള്ള മകളോടൊപ്പമെത്തിയ യുവതി കോഴിക്കോട് വിമാനമിറങ്ങിയതിനു പിന്നാലെ ഭർത്താവിനെ ഫോണിൽ വിളിച്ചു വിവരമറിയിച്ചിരുന്നു.

എമിഗ്രേഷൻ കൗണ്ടറിൽ വരി നിൽക്കുമ്പോൾ, ശല്യപ്പെടുത്തിയ ആളെ വിഡിയോ കോളിലൂടെ ഭർത്താവിനു കാണിച്ചു കൊടുത്തു. യാത്രക്കാരനെ മനസ്സിലായതോടെ ഭർത്താവ് വിവരങ്ങൾ പൊലീസിനു കൈമാറുകയായിരുന്നു. ഭർത്താവിന്റെ സുഹൃത്ത് ഇതേ വിമാനത്തിൽ ഉണ്ടായിരുന്നു. ഇയാളുടെ സഹായത്തോടെ വിമാനത്താവളത്തിലെ എയ്ഡ് പോസ്റ്റിലും വിവരമറിയിച്ചു.

Anweshanam
www.anweshanam.com