വാഹനാപകടത്തില്‍ യുവതി മരിച്ചു

കൊല്ലം ശൂരനാട് സ്വദേശി അഞ്ജു വി ദേവ് ആണ് മരിച്ചത്. 26 വയസായിരുന്നു.
വാഹനാപകടത്തില്‍ യുവതി മരിച്ചു

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളിയില്‍ വാഹനാപകടത്തില്‍ യുവതി മരിച്ചു. കൊല്ലം ശൂരനാട് സ്വദേശി അഞ്ജു വി ദേവ് ആണ് മരിച്ചത്. 26 വയസായിരുന്നു. യുവതിയുടെ അച്ഛന്‍ വാസുദേവന്‍ നായര്‍, അമ്മ രേണുക ദേവി, സഹോദരന്‍ അരുണ്‍ എന്നിവരെ പരിക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തോട്ടപ്പള്ളിക്കടുത്ത് കന്നാലിപ്പാലത്തില്‍ രാവിലെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ എതിര്‍ ദിശയില്‍ നിന്ന് വന്ന മീന്‍ കയറ്റി വന്ന വാഹനം ഇടിക്കുകയായിരുന്നു.

Related Stories

Anweshanam
www.anweshanam.com