നെയ്യാറ്റിന്‍കരയില്‍ യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തു

സദാചാര ഗുണ്ടായിസത്തിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് പരാതി
നെയ്യാറ്റിന്‍കരയില്‍ യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. നെയ്യാറ്റിൻകര കുന്നത്തുകാൽ സ്വദേശി അക്ഷര(38) ആണ് മരിച്ചത്.

ഇന്നലെ രാത്രിയാണ് അക്ഷര ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൈഞരമ്പ് മുറിച്ച ശേഷം മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

സദാചാര ഗുണ്ടായിസത്തിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് പരാതി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നാണ് മരിച്ചത്.

ഇന്നലെ രാത്രി എട്ട് മണിയോടെ അക്ഷരയുടെ ഭർത്താവിനെ കാണാൻ സുഹൃത്ത് എത്തിയിരുന്നു. നാട്ടുകാരിൽ ചിലർ ഇയാളെ തടഞ്ഞു നിർത്തി മർദിക്കാൻ ശ്രമിച്ചു. യുവാവും അക്ഷരയും തമ്മിൽ അവിഹിതമുണ്ടെന്ന് ആരോപിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. ഇതിൽ മനംനൊന്താണ് അക്ഷര ആത്മഹത്യക്ക് ശ്രമിച്ചത്.

സംഭവത്തിൽ വെള്ളറട പൊലീസ് കേസെടുത്തു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com