കുട്ടികളുമായി പൊതുസ്ഥലത്ത് വരുന്നവര്‍ക്ക് 2000 രൂപ പിഴ: വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ഡിജിപി

വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

കുട്ടികളുമായി പൊതുസ്ഥലത്ത് വരുന്നവര്‍ക്ക് 2000 രൂപ പിഴ: വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ഡിജിപി

തിരുവനന്തപുരം: കുട്ടികളുമായി പൊതുസ്ഥലത്ത് വരുന്നവര്‍ക്കെതിരെ നിയമ നടപടിയുണ്ടാകുമെന്ന വാര്‍ത്ത് അടിസ്ഥാനരഹിതമെന്ന് പൊലീസ്. പത്ത് വയസില്‍ താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലത്ത് വരുന്നവരില്‍ നിന്ന് 2000 രൂപ പിഴയായി ഈടക്കുമെന്ന വാര്‍ത്ത് വ്യാജമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ സൈബര്‍ ഡോമിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com