സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ തീ​പി​ടി​ത്തം:നി​ഷ്പ​ക്ഷ​മാ​യി അ​ന്വേ​ഷണം നടത്തുമെന്ന് ചീ​ഫ് സെ​ക്ര​ട്ട​റി
Kerala

സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ തീ​പി​ടി​ത്തം:നി​ഷ്പ​ക്ഷ​മാ​യി അ​ന്വേ​ഷണം നടത്തുമെന്ന് ചീ​ഫ് സെ​ക്ര​ട്ട​റി

ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് രാ​ഷ്ട്രീ​യ അ​ജ​ന്‍​ഡ​യി​ല്ല. ജോ​ലി​ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു

News Desk

News Desk

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ പൊ​തു​ഭ​ര​ണ​വ​കു​പ്പി​ലെ പ്രോ​ട്ടോ​ക്കോ​ള്‍ വി​ഭാ​ഗ​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്തം നി​ഷ്പ​ക്ഷ​മാ​യി അ​ന്വേ​ഷി​ക്കു​മെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി വി​ശ്വാ​സ് മേ​ത്ത. തീ​പി​ടി​ത്തം നി​ഷ്പ​ക്ഷ​മാ​യി അ​ന്വേ​ഷി​ക്കും, ഒ​ന്നും​മ​റ​ച്ചു​വ​യ്ക്കാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. സെ​ക്ര​ട്ട​റി​യേ​റ്റി​ലെ ഓ​ഫീ​സി​ല്‍​നി​ന്ന് പു​റ​ത്തെ​ത്തി​യാ​ണ് അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് ഇ​ക്കാ​ര്യം വി​ശ​ദീ​ക​രി​ച്ച​ത്.

ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് രാ​ഷ്ട്രീ​യ അ​ജ​ന്‍​ഡ​യി​ല്ല. ജോ​ലി​ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സെ​ക്ര​ട്ടേ​റി​യ​റ്റി​നു​ള്ളി​ല്‍ രാ​ഷ്ട്രീ​യ​പ്ര​സം​ഗ​വും സ​മ​ര​വും അ​നു​വ​ദി​ക്കി​ല്ല. അ​തി​നാ​ല്‍ പു​റ​ത്തു​പോ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

തീ​പി​ടി​ത്തം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ബി​ജെ​പി നേ​താ​ക്ക​ള്‍ പ്ര​തി​ഷേ​ധി​ച്ചു. പോ​ലീ​സ് നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.

ചീഫ് സെക്രട്ടറിയുടെ ഓഫിസിനു മുകളിലുള്ള നിലയിലെ ഓഫിസില്‍ ഇന്ന് 4.45ഓടെയാണ് തീപിടുത്തമുണ്ടായത്. സംഭവം റിപ്പോര്‍ട്ട് ചെയ്യാനായി ആദ്യം എത്തിയ മാദ്ധ്യമപ്രവര്‍ത്തകരുടെ ക്യാമറ പിടിച്ചെടുക്കാന്‍ ശ്രമമുണ്ടായതായും ആരോപണമുണ്ട്. സെക്രട്ടറിയേറ്റിലെ അഗ്നിബാധ ആസൂത്രിതമെന്ന് ബി.ജെ.പിയും സ്വര്‍ണക്കടത്തു കേസിലെ നിര്‍ണായക രേഖകള്‍ നശിപ്പിക്കാനുള്ള ശ്രമമാണു നടന്നതെന്നും ഇക്കാര്യം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.

അതേസമയം, സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പ് ഓഫീസിലുണ്ടായ തീപിടുത്തത്തില്‍ സുപ്രധാന ഫയലുകള്‍ നശിച്ചിട്ടില്ലെന്ന് അധികൃതര്‍. പ്രോട്ടോക്കോള്‍ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് വിവരം. ഗസ്റ്റ്ഹൗസുമായി ബന്ധപ്പെട്ട ഫയലുകളാണ് കത്തിനശിച്ചതെന്നും പ്രോട്ടോക്കോള്‍ വിഭാഗം അറിയിച്ചു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നും ഗസ്റ്റ്ഹൗസുകളിലെ റൂമുകള്‍ ബുക്ക് ചെയ്യുന്നതിന്റെ ഫയലുകളാണ് നശിച്ചത് മറ്റൊന്നും നശിച്ചിട്ടില്ലെന്നും അഡീഷണല്‍ സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ എ. രാജീവന്‍ പറഞ്ഞു.

Anweshanam
www.anweshanam.com