താ​നും എ​ന്‍​സി​പി​യും എ​ല്‍‌​ഡി​എ​ഫി​ല്‍ തുടരും; ജോസഫിനെ തള്ളി മാണി സി കാ​പ്പ​ന്‍

പി ജെ ജോ​സ​ഫ് പ​റ​ഞ്ഞ​തി​നെ​ക്കു​റി​ച്ച്‌ അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു
താ​നും എ​ന്‍​സി​പി​യും എ​ല്‍‌​ഡി​എ​ഫി​ല്‍ തുടരും; ജോസഫിനെ തള്ളി മാണി സി കാ​പ്പ​ന്‍

കോട്ടയം: പാലായിൽ മാണി സി കാപ്പൻ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന പി ജെ ജോസഫിന്‍റെ പ്രസ്‍താവനയ്ക്ക് മറുപടിയുമായി മാണി സി കാപ്പന്‍. താ​നും എ​ന്‍​സി​പി​യും എ​ല്‍‌​ഡി​എ​ഫി​ല്‍ ത​ന്നെ​ തുടരുമെ​ന്ന് മാ​ണി സി ​കാ​പ്പ​ന്‍ പ്രതികരിച്ചു.

പി ജെ ജോ​സ​ഫ് പ​റ​ഞ്ഞ​തി​നെ​ക്കു​റി​ച്ച്‌ അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി.​ജെ ജോ​സ​ഫ് കു​ടും​ബ സു​ഹൃ​ത്താ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ണി സി ​കാ​പ്പ​ൻ പാ​ലാ​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് പി ജെ ജോ​സ​ഫ് പറഞ്ഞിരുന്നു. കേ​ര​ളാ കോ​ണ്‍​ഗ്ര​സി​നു​ള്ള സീ​റ്റ് മാ​ണി സി ​കാ​പ്പ​നു വി​ട്ടു​കൊ​ടു​ക്കു​മെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു.

അ​വ​സാ​ന നി​മി​ഷം അ​ട്ടി​മ​റി​യു​ണ്ടാ​യ തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ ഭ​ര​ണം ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ യു​ഡി​എ​ഫ് തി​രി​ച്ചു​പി​ടി​ക്കും. യു​ഡി​എ​ഫി​ലെ പ്ര​ശ്ന​ങ്ങ​ള​ല്ല, കാ​ലു​മാ​റ്റ​മാ​ണു ഭ​ര​ണം ന​ഷ്ട​മാ​കാ​ൻ കാ​ര​ണ​മെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു.

മ​ധ്യ​തി​രു​വി​താം​കൂ​റി​ലെ ഭൂ​രി​പ​ക്ഷം ന​ഗ​ര​സ​ഭ​ക​ളി​ലും യു​ഡി​എ​ഫ് ഭ​ര​ണം പി​ടി​ച്ചു. ജോ​സ് കെ. ​മാ​ണി​യു​ടെ അ​വ​കാ​ശ​വാ​ദം പൊ​ള്ള​യാ​ണെ​ന്നു തെ​ളി​ഞ്ഞെ​ന്നും പി.​ജെ. ജോ​സ​ഫ് പ​രി​ഹ​സി​ച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com