കർഷകർക്ക് ആശ്വാസം ; കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടി വെയ്ക്കാം

വെടി വെയ്ക്കാന്‍ വനം വകുപ്പിന്റേയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെയോ സാന്നിധ്യം ആവശ്യമില്ല
കർഷകർക്ക് ആശ്വാസം ; കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടി വെയ്ക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടി വെയ്ക്കാമെന്ന് വനം മന്ത്രി കെ.രാജു.

വെടി വെയ്ക്കാന്‍ വനം വകുപ്പിന്റേയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെയോ സാന്നിധ്യം ആവശ്യമില്ലെന്നും വനംവകുപ്പിന്റെ അനുമതി മാത്രം മതിയെന്നും മന്ത്രി പറഞ്ഞു.

വെടിവെയ്ച്ച് 24 മണിക്കൂറിനുള്ളില്‍ വനം വകുപ്പിനെ അറിയിക്കുകയുമാകാം. ആയുധങ്ങള്‍ സറണ്ടര്‍ ചെയ്യണമെന്ന തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുമ്പോഴും അനുമതിയോടെ വെടി വെയ്ക്കാമെന്നും മന്ത്രി വ്യക്തമാക്കി.

Related Stories

Anweshanam
www.anweshanam.com