'ഉറക്കം തൂങ്ങി പ്രസിഡന്റ് വേണ്ട'; മുല്ലപ്പള്ളിക്കെതിരെ ഹൈബി ഈഡന്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്റംഗം ഹൈബി ഈഡന്‍ രംഗത്ത്.
'ഉറക്കം തൂങ്ങി പ്രസിഡന്റ് വേണ്ട'; മുല്ലപ്പള്ളിക്കെതിരെ ഹൈബി ഈഡന്‍

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്റംഗം ഹൈബി ഈഡന്‍ രംഗത്ത്.

എന്തിനാണ് ഇങ്ങനെയൊരു ഉറക്കംതൂങ്ങി പ്രസിഡന്റ് എന്ന് ഹൈബി ഈഡന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. മുല്ലപ്പള്ളിയുടെ പേരു എടുത്ത് പറയാതെയാണ് ഹൈബി ഈഡന്റെ വിമര്‍ശനം. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃത്വത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ അധ്യക്ഷ സ്ഥാനത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ആദ്യം രംഗത്തെത്തിയത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com