നല്ല മനസിന് നന്ദി: ബോബി ചെമ്മണ്ണൂര്‍ വിലകൊടുത്തു വാങ്ങിയ ഭൂമി വേണ്ട; നെയ്യാറ്റിന്‍കരയിലെ കുട്ടികള്‍

സര്‍ക്കാരാണ് ഞങ്ങള്‍ക്ക്ഭൂമി നല്‍കേണ്ടതെന്നും ഭൂമി വിറ്റത് നിയമപരമായി തെറ്റാണെന്നും രാജന്റെ മക്കള്‍.
നല്ല മനസിന് നന്ദി:
ബോബി ചെമ്മണ്ണൂര്‍ വിലകൊടുത്തു വാങ്ങിയ ഭൂമി വേണ്ട; നെയ്യാറ്റിന്‍കരയിലെ കുട്ടികള്‍

തിരുവനന്തപുര: ബോബി ചെമ്മണ്ണൂര്‍ വിലകൊടുത്ത് വാങ്ങിയ തര്‍ക്ക ഭൂമി വേണ്ടെന്ന് മരിച്ച രാജന്റെയും അമ്പിളിയുടേയും മക്കള്‍. ബോബി ചെമ്മണ്ണൂര് കാണിച്ച മനസിന് നന്ദിയുണ്ട്. നിയമ പരമായി വില്‍ക്കാനോ വാങ്ങാനോ കഴിയാത്ത ഭൂമിയാണിത്. സര്‍ക്കാരാണ് ഭൂമി വാങ്ങി നല്‍കേണ്ടത്. വസന്തയുടെ കൈയ്യില്‍ അവരുടെ ഭൂമിയാണെന്നതിന് തെളിവില്ല. സര്‍ക്കാരാണ് ഞങ്ങള്‍ക്ക് നല്‍കേണ്ടതെന്നും ഭൂമി വിറ്റത് നിയമപരമായി തെറ്റാണെന്നും രാജന്റെ മക്കള്‍.

വസന്തയില്‍ നിന്ന് ഇന്ന് രാവിലെയാണ് ബോബി ചെമ്മണ്ണൂര്‍ ഭൂമി വില കൊടുത്ത് വാങ്ങിയത്. രാവിലെ തന്നെ എഗ്രിമെന്റ് എഴുതുകയും ചെയ്തു. രാജന്റെ വീട് പുതുക്കി പണിയുമെന്നും അതുവരെ രാഹുലിന്റെയും രഞ്ജിത്തിന്റെയും പൂര്‍ണ സംരക്ഷണം ഏറ്റെടുക്കുമെന്നും ബോബി ചെമ്മണ്ണൂര്‍ അറിയിച്ചിരുന്നു.

ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് തിരുവനന്തപുരം ഘടകം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി വാങ്ങിയത്. വസന്ത ആവശ്യപ്പെട്ട തുക നല്‍കിയാണ് ഭൂമി സ്വന്തമാക്കിയത്. രാജന്റെയും അമ്ബിളിയുടെയും കുട്ടികളെ തൃശൂരിലെ ശോഭ സിറ്റിയിലുള്ള വീട്ടിലേക്ക് കൊണ്ടുപോകും. വീട് പണി പൂര്‍ത്തിയാകുമ്‌ബോള്‍ തിരുവനന്തപുരത്തേക്ക് തിരിച്ചുകൊണ്ടുവരുമെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com