തദ്ദേശഭരണ സ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നു; വയനാട് കളക്ടര്‍ എത്തിയത് പിപിഇ കിറ്റ് ധരിച്ച്

തദ്ദേശഭരണ സ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നു; വയനാട് കളക്ടര്‍ എത്തിയത് പിപിഇ കിറ്റ് ധരിച്ച്

വയനാട്: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വയനാട് കളക്ടര്‍ എത്തിയത് പിപിഇ കിറ്റ് ധരിച്ച്‌. വയനാട് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ളയാണ് പൂര്‍ണമായും കോവിഡ് ചട്ടം പാലിച്ച്‌ ചടങ്ങിനെത്തിയത്. കളക്ടറുടെ ഡ്രൈവര്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് അദീല അബ്ദുള്ള പിപിഇ കിറ്റ് ധരിച്ച് എത്തിയത്.

പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആണെന്ന് ഉറപ്പിച്ച ശേഷമാണ് അദീല അബ്ദുള്ള ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. എന്നാലും പിപിഇ കിറ്റ് ധരിക്കാൻ തീരുമാനിക്കുകയാരിന്നു. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍

ആദ്യ അംഗത്തിന് സത്യവാചകം ചൊല്ലിക്കൊടുത്ത ഉടനെ കളക്ടര്‍ മടങ്ങുകയും ചെയ്തു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com