വയനാട്ടിൽ കോവിഡ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

സെപ്റ്റംബർ 13 മുതൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വെൻറിലേറ്ററിൽ തുടരുകയായിരുന്നു.
വയനാട്ടിൽ കോവിഡ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

മേപ്പാടി: വയനാട്ടിൽ കോവിഡ് ചികിത്സയിലിരിക്കെ ഒരാൾ കൂടി മരിച്ചു. മേപ്പാടി പുതുക്കുഴി വീട്ടിൽ മൈമൂന (62) ആണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

പ്രമേഹം, രക്തസമ്മർദം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങൾക്ക് പുറമേ ശ്വാസതടസവും ഉണ്ടായിരുന്നു. സെപ്റ്റംബർ 13 മുതൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വെൻറിലേറ്ററിൽ തുടരുകയായിരുന്നു.

Related Stories

Anweshanam
www.anweshanam.com