വയനാട്ടില്‍ വൃദ്ധ ദമ്പതികൾ തൂങ്ങി മരിച്ച നിലയില്‍

വയനാട്ടില്‍ വൃദ്ധ ദമ്പതികൾ തൂങ്ങി മരിച്ച നിലയില്‍

വയനാട്: വയനാട്ടില്‍ വൃദ്ധ ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മുള്ളന്‍കൊല്ലി പാതിരി ചെങ്ങാഴശ്ശേരി കരുണാകരന്‍ (80), ഭാര്യ സുമതി (77) എന്നിവരാണ് തൂങ്ങി മരിച്ചത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം.

മകളോടൊപ്പം താമസിച്ചു വന്നിരുന്ന ഇവരെ വീടിന്റെ മുന്‍ഭാഗത്തായാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. മരണ കാരണം വ്യക്തമായിട്ടില്ല.

ഇവര്‍ക്ക് മൂന്ന് പെണ്‍മക്കളുണ്ട്. രണ്ട് പേര്‍ വിവാഹിതരും ഒരാള്‍ അവിവാഹിതയുമാണ്. അവിവാഹിതയായ ഈ മകളോടൊപ്പമാണ് കരുണാകരനും സുമതിയും താമസിച്ചു വന്നിരുന്നത്.

Related Stories

Anweshanam
www.anweshanam.com