
തിരുവനന്തപുരം: വയനാട്ടില്‍ നടന്നത് വ്യാജഏറ്റുമുട്ടലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. യുവാക്കളെ വെടിവെച്ച് കൊല്ലുക അല്ല പരിഹാരം. പട്ടിണി മാറ്റുകയാണ് ചെയ്യേണ്ടത്. എല്‍ഡിഎഫ് അധികാരത്തില്‍ വന്ന ശേഷം 10 വ്യാജ ഏറ്റുമുട്ടലുകള്‍ നടന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
ലാത്തികൊണ്ടും തോക്ക് കൊണ്ടുമല്ല മാവോയിസത്തെ നേരിടേണ്ടത്. ശക്തമായി അപലപിക്കുന്നു. ആദിവാസി ഊരുകളില്‍ സാമ്പത്തിക സുരക്ഷിതത്വമില്ല. അതിനാണ് പരിഹാരം വേണ്ടതെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.
ഇന്ന് പുലർച്ചെയാണ് വയനാട്ടിലെ പടിഞ്ഞാറത്തറ മീൻമുട്ടി വാളാരം കുന്നിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. മരിച്ചത് മലയാളി അല്ലെന്നാണ് സൂചന. 30 നും 40 നും ഇടയിൽ പ്രായം തോന്നിക്കുന്ന ആളാണ് മരിച്ചത്.
മരിച്ചത് ബാണാസുര സാഗർ ദളത്തിലെ പ്രവർത്തകൻ ആണെന്നാണ് സൂചന. 3 - 4 പേർ സംഘത്തിൽ ഉണ്ടായതായും വിവരങ്ങൾ പുറത്തുവരുന്നു. തോക്കുകളും ലഘു ലേഖയും കണ്ടെത്തി. ഇരട്ടക്കുഴൽ തോക്കാണ് കണ്ടെത്തിയത്.