വിജ്ഞാപനം എതിർത്ത് പ്രമേയം പാസാക്കി വയനാട് ജില്ലാ പഞ്ചായത്ത്

പരിസ്ഥിതി ലോല മേഖലയാക്കുന്നതോടെ 6 വില്ലേജുകളും 57 ജനവാസ കേന്ദ്രങ്ങളും ഉള്‍പ്പെടുന്ന മേഖല പരിസ്ഥിതി ലോല പ്രദേശമായി മാറും.
 വിജ്ഞാപനം എതിർത്ത്   പ്രമേയം പാസാക്കി വയനാട് ജില്ലാ പഞ്ചായത്ത്

വയനാട് :വയനാട് വന്യജീവി സങ്കേതത്തിന് സമീപത്തെ ജനവാസ മേഖല പരിസ്ഥിതി ലോല പ്രദേശമാക്കാനുളള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിന് എതിരെ പ്രമേയം പാസാക്കി വയനാട് ജില്ലാ പഞ്ചായത്ത്. മുഴുവന്‍ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു. പ്രമേയത്തിന്റെ പകര്‍പ്പ് ജില്ലാ പഞ്ചായത്ത് വനം പരിസ്ഥിതി മന്ത്രാലയത്തിന് അയക്കും.

പരിസ്ഥിതി ലോല മേഖലയാക്കുന്നതോടെ 6 വില്ലേജുകളും 57 ജനവാസ കേന്ദ്രങ്ങളും ഉള്‍പ്പെടുന്ന മേഖല പരിസ്ഥിതി ലോല പ്രദേശമായി മാറും. ജനങ്ങളുടെ ഭാഗത്ത് നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്ര തീരുമാനത്തിനെതിരെ പ്രമേയം പാസാക്കാന്‍ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചത്.

ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകള്‍ക്കും പ്രമേയം കൈമാറും. മുഴുവന്‍ ഗ്രാമസഭകളിലും പ്രമേയം ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്നും കരട് വിജ്ഞാപനം റദ്ദ് ചെയ്യുന്നതിന് നാട് ഒറ്റകെട്ടായി നില്‍ക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ആവശ്യപ്പെട്ടു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com