തേനീച്ച കുത്തേറ്റ് മരിച്ച ആദിവാസിയുടെ മൃതദേഹത്തോട് അനാദരവ്

ഞായറാഴ്ച രാവിലെ മരിച്ച ഗോപാലന്റെ മൃതദേഹമാണ് പോസ്റ്റ്‌മോർട്ടം ചെയ്യാതെ വെച്ചിരിക്കുന്നത്
തേനീച്ച കുത്തേറ്റ് മരിച്ച ആദിവാസിയുടെ മൃതദേഹത്തോട് അനാദരവ്

വയനാട്: വയനാട്ടില്‍ തേനീച്ച കുത്തേറ്റ് മരിച്ച ആദിവാസിയുടെ മൃതദേഹത്തോട് അനാദരവ് കാണിക്കുന്നതായി പരാതി. രണ്ട് ദിവസം കഴിഞ്ഞിട്ടും മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്താതെ വെച്ചിരിക്കുകയാണ്. കേണിച്ചിറ പാല്‍നട കോളനിയിലെ ഗോപാലനാണ് തേനീച്ച കുത്തേറ്റ് മരിച്ചത്.

ഞായറാഴ്ച രാവിലെ മരിച്ച ഗോപാലന്റെ മൃതദേഹമാണ് പോസ്റ്റ്‌മോർട്ടം ചെയ്യാതെ വെച്ചിരിക്കുന്നത്. ഇതിനാൽ ബന്ധുക്കൾ മൃതദേഹത്തിനായി കാത്തിരിപ്പാണ്. ബത്തേരി താലൂക്ക് ആശുപത്രിയില്‍ പൊലീസ് സര്‍ജന്‍ ഇല്ലാത്തതിനാല്‍ പോസ്റ്റ് മോര്‍ട്ടം നടന്നില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചിട്ടും സര്‍ജന്‍ ഇല്ലെന്നായിരുന്നു വിശദീകരണം. മൃതദേഹം അഴുകിയെന്നും സ്വമേധയാ ഏറ്റെടുക്കില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com