പമ്പ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു; ആശങ്ക ഒഴിയുന്നു
Kerala

പമ്പ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു; ആശങ്ക ഒഴിയുന്നു

അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ കുറവായതിനാല്‍ ഡാമിലേക്ക് വരുന്ന വെള്ളത്തിന്റെ അളവിലും കുറവുണ്ട്.

News Desk

News Desk

പത്തനംതിട്ട: പമ്പ അണക്കെട്ടിലെ ജലനിരപ്പ് 55 സെന്റീമീറ്റര്‍ താഴ്ന്നു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ കുറവായതിനാല്‍ ഡാമിലേക്ക് വരുന്ന വെള്ളത്തിന്റെ അളവിലും കുറവുണ്ട്. റാന്നി അടക്കമുള്ള പ്രദേശങ്ങളില്‍ അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. ഇത് പത്തനംതിട്ട ജില്ലയ്ക്ക് അശ്വാസം പകരുന്നു.

അണക്കെട്ടിലെ ജലനിരപ്പ് 982 മീറ്ററില്‍ താഴെ എത്തിയാല്‍ നാല് ഷട്ടറുകള്‍ അടയ്ക്കും. പമ്പയുടേയും കക്കാട്ടാറിന്റെയും തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ 22 അംഗ എന്‍ഡിആര്‍എഫ് സംഘവും,30 മത്സ്യത്തൊഴിലാളികളേയും ജില്ലയില്‍ ക്രമീകരിച്ചിട്ടുണ്ട്. അതേസമയം മണ്ണിടിച്ചിലിനെ തുടര്‍ന്ന് ശബരിമല പാതയില്‍, അട്ടത്തോട് മുതല്‍ ചാലക്കയം വരെയുള്ള ഭാഗത്ത് ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Anweshanam
www.anweshanam.com