മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136.95 അടിയായി
Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136.95 അടിയായി

ജലനിരപ്പ് 138 അടിയിലെത്തുമ്പോള്‍ വെള്ളം ഒഴുക്കിവിട്ട് ആശങ്ക പൂര്‍ണ്ണമായും ഇല്ലാതാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

News Desk

News Desk

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136.95 അടിയിലെത്തി. എന്നാല്‍ സംസ്ഥാനത്ത് മഴ കുറഞ്ഞത് പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ആശ്വാസമാവുകയാണ്. നീരൊഴുക്കും, തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും ഏകദേശം സമാനമാണ്. ഇത് ആശ്വാസം പകരുന്നു.

ജലനിരപ്പ് 138 അടിയിലെത്തുമ്പോള്‍ വെള്ളം ഒഴുക്കിവിട്ട് ആശങ്ക പൂര്‍ണ്ണമായും ഇല്ലാതാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇക്കാര്യം ജില്ലാഭരണകൂടവും മുല്ലപ്പെരിയാര്‍ ഉപസമിതിയിലെ കേരള പ്രതിനിധികളും തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു. എന്നാല്‍ വരും ദിവസങ്ങളിലെ മഴ നോക്കി മാത്രമേ ഇക്കാര്യത്തില്‍ തമിഴ്‌നാടിന്റെ തീരുമാനമുണ്ടാവൂവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 142 അടിയാണ് മുല്ലപ്പെരിയാറിലെ അനുവദനീയ ജലനിരപ്പ്.

Anweshanam
www.anweshanam.com