വാളയാര്‍ മദ്യ ദുരന്തം: ഒരാൾ അറസ്റ്റിൽ

കഞ്ചിക്കോട് സത്രപടിയില്‍ 10 വര്‍ഷമായി പൂട്ടികിടന്നിരുന്ന സോപ്പ് കമ്പനിയില്‍ സൂക്ഷിച്ച ദ്രാവകമാണ് മദ്യമെന്ന പേരില്‍ ശിവനും ധനരാജും ചേര്‍‍ന്ന് കോളനിയിലെത്തിച്ചത്
വാളയാര്‍ മദ്യ ദുരന്തം: ഒരാൾ അറസ്റ്റിൽ

പാലക്കാട്: വാളയാര്‍ ചെല്ലങ്കാവ് ആദിവാസി കോളനിയിലെ മദ്യ ദുരന്തത്തിന് കാരണമായ മദ്യം നല്‍കിയയാള്‍ അറസ്റ്റിൽ. ധനരാജ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ധനരാജും മരിച്ച ശിവനും ചേര്‍ന്നാണ് വ്യവസായിക ആവശ്യത്തിനുപയോഗിയ്ക്കുന്ന സ്പിരിറ്റെന്ന് സംശയിയ്ക്കുന്ന ദ്രാവകം കോളനിയില്‍ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.

കഞ്ചിക്കോട് സത്രപടിയില്‍ 10 വര്‍ഷമായി പൂട്ടികിടന്നിരുന്ന സോപ്പ് കമ്പനിയില്‍ സൂക്ഷിച്ച ദ്രാവകമാണ് മദ്യമെന്ന പേരില്‍ ശിവനും ധനരാജും ചേര്‍‍ന്ന് കോളനിയിലെത്തിച്ചത്. ഇതാണ് 5 പേരുടെ മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ദുരന്തത്തില്‍ ശിവനും മരിച്ചിരുന്നു. എന്നാല്‍ ധനരാജ് ഈ ദ്രാവകം കഴിച്ചിരുന്നില്ല.

പിടിയിലായ ധനരാജ് വര്‍ഷങ്ങളായി വ്യാജ വാറ്റ് നിര്‍മ്മിക്കുന്നയാളാണെന്നാണ് സൂചന. ഇവര്‍ക്ക് വ്യവസായിക സ്പിരിറ്റ് കിട്ടിയ കമ്പനിയില്‍ നിന്നും ആറു കന്നാസുകളാണ് ഇവര്‍ മോഷ്ടിച്ചത്. ഇതില്‍ സ്പിരിറ്റില്ലാത്ത നാലു കന്നാസുകള്‍ സമീപത്തെ ആക്രി കടയില്‍ നല്‍കി. ബാക്കി വന്നതാണ് ശിവന് കൈമാറിയത്.

Related Stories

Anweshanam
www.anweshanam.com