വീണ്ടും മരണം; വാളയാർ മദ്യദുരന്തത്തിൽ മരണം അഞ്ചായി

അയ്യപ്പന്‍, ശിവന്‍, രാമന്‍, മൂര്‍ത്തി എന്നിവരാണ് മരിച്ച മറ്റുനാലുപേര്‍
വീണ്ടും മരണം; വാളയാർ മദ്യദുരന്തത്തിൽ മരണം അഞ്ചായി

പാലക്കാട്: വാളയാറില്‍ മദ്യം കഴിച്ച്‌ അവശനിലയിലായി മരിച്ചവരുടെ എണ്ണം അഞ്ചായി. തീവ്രപരിചരണ വിഭാഗത്തില്‍ ആയിരുന്ന അരുണ്‍ (22) ആണ് ഏറ്റവും ഒടുവില്‍ മരിച്ചത്. നേരത്തെ മരിച്ച അയ്യപ്പന്‍റെ മകനാണ് ഇപ്പോൾ മരിച്ച അരുൺ. ചെല്ലന്‍കാവ് കോളനിയിലെ അയ്യപ്പന്‍, ശിവന്‍, രാമന്‍, മൂര്‍ത്തി എന്നിവരാണ് മരിച്ച മറ്റുനാലുപേര്‍.

ഞായറാഴ്ച രാവിലെ അയ്യപ്പനും വൈകീട്ട് രാമനും മരിച്ചിരുന്നു. അസ്വാഭാവികതയില്ലെന്ന നിഗമനത്തില്‍ ബന്ധുക്കള്‍ ഇവരുടെ സംസ്കാരവും നടത്തി. തിങ്കളാച രാവിലെ ശിവനെ മരിച്ച നിലയില്‍ കണ്ടതോടെയാണ് മദ്യദുരന്തമെന്ന സംശയം ഉയരുന്നത്. ഇവരെല്ലാം കഴിഞ്ഞ ദിവസം അമിതമായി മദ്യപിച്ചിരുന്നെന്നും ശിവനാണ് മദ്യമെത്തിച്ചതെന്നും കോളനി നിവാസികള്‍ പറഞ്ഞു.

അടക്കം ചെയ്ത മൃതദേഹങ്ങള്‍ പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യും. ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വന്നതിന് ശേഷമേ മരണകാരണം വ്യക്തമാകു. ലഹരിക്ക് വീര്യം കൂട്ടാന്‍ സാനിറ്റൈസറോ സ്പിരിറ്റോ ഉപയോഗിച്ചെന്നാണ് പ്രാഥമിക നിഗമനം

Related Stories

Anweshanam
www.anweshanam.com