വാളയാര്‍ കേസിലെ പ്രതിയുടെ ആത്മഹത്യയിൽ ദുരൂഹത; അന്വേഷണ വേണമെന്ന് വാളയാര്‍ നീതി സമരസമിതി

രണ്ടു കുട്ടികളുടെ കൊലപാതകത്തിലും പ്രദീപ് കുമാർ പ്രതിയായിരുന്നു.
 വാളയാര്‍ കേസിലെ പ്രതിയുടെ ആത്മഹത്യയിൽ ദുരൂഹത; അന്വേഷണ വേണമെന്ന് വാളയാര്‍ നീതി സമരസമിതി

വാളയാര്‍ കേസ് പ്രതി പ്രദീപ് കുമാറിന്റെ മരണം ദുരൂഹമാണെന്ന് വാളയാര്‍ നീതി സമരസമിതി.

പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കൊപ്പം കേരളത്തിലെ പൊതു സമൂഹം നടത്തുന്ന ഇടപെടലുകളുടെ ഫലമായി പൊലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കാനും കേസ് പുനരന്വേഷിക്കാനും സര്‍ക്കാര്‍ നിര്‍ബന്ധിതമായ സാഹചര്യത്തിലാണ് പ്രദീപ് കുമാറിന്റെ മരണം എന്നത് ഏറെ ഗുരുതരമാണെന്ന് സമരസമിതി പറഞ്ഞു.

വാളയാര്‍ കേസിലെന്നപോലെ വെറും സാമ്ബത്തിക പ്രശ്‌നങ്ങള്‍ മൂലമുള്ള ആത്മഹത്യ എന്ന രീതിയില്‍ മുന്നോട്ടു പോകരുതെന്നും ബന്ധപ്പെട്ട മുഴുവന്‍ സാഹചര്യങ്ങളും പരിശോധിക്കണമെന്നും വാളയാര്‍ നീതി സമരസമിതി ആവശ്യപ്പെട്ടു.also readവാളയാര്‍ പീഡന കേസിലെ മൂന്നാം പ്രതി തൂങ്ങി മരിച്ച നിലയില്‍

രണ്ടു കുട്ടികളുടെ കൊലപാതകത്തിലും പ്രദീപ് കുമാർ പ്രതിയായിരുന്നു. കേസില്‍ വിചാരണ ചെയ്യപ്പെട്ട അഞ്ചു പ്രതികള്‍ക്കു പുറമെ ഒരു ആറാമന്‍ ഉണ്ടെന്ന സംശയം ബലപ്പെടുമ്ബോള്‍ അയാളുമായി അടുത്ത ബന്ധം ഉണ്ടന്നു സംശയിക്കപ്പെടുന്ന പ്രതിയാണ് പ്രദീപ് കുമാർ.അതുകൊണ്ടു തന്നെ വാളയാര്‍ കേസിന്റെ പുനരന്വേഷണ സാധ്യതകള്‍ ഇല്ലാതാക്കാനും ആറാം പ്രതിയെ രക്ഷിക്കാനുംഉള്ള ശ്രമങ്ങള്‍ ഇതിന്റെ പിന്നില്‍ ഉണ്ടെന്ന് ന്യായമായും സംശയിക്കുന്നതായി സമരസമിതി പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com