വാളയാര്‍ മോട്ടോര്‍ വാഹന ചെക്‌പോസ്റ്റ്: ശിലാസ്ഥാപനം 15 ന് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വ്വഹിക്കും

വി.എസ്.അച്യുതാന്ദന്‍ എം.എല്‍.എ അധ്യക്ഷനാകും. വി.കെ ശ്രീകണ്ഠന്‍ എം.പി മുഖ്യാതിഥിയാകും.
വാളയാര്‍ മോട്ടോര്‍ വാഹന ചെക്‌പോസ്റ്റ്: ശിലാസ്ഥാപനം 15 ന് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വ്വഹിക്കും

പാലക്കാട് :മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി വാളയാര്‍ മോട്ടോര്‍ വാഹന ചെക്‌പോസ്റ്റ് ആധുനിക സംവിധാനങ്ങളോടെ നിര്‍മ്മിക്കുന്നതിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 15 ന് വൈകീട്ട് നാലിന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും.

വി.എസ്.അച്യുതാന്ദന്‍ എം.എല്‍.എ അധ്യക്ഷനാകും. വി.കെ ശ്രീകണ്ഠന്‍ എം.പി മുഖ്യാതിഥിയാകും. പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.പ്രസിത, ജില്ലാ പഞ്ചായത്ത് അംഗം എം.പദ്മിനി ടീച്ചര്‍, ആര്‍.ടി.ഒ ശിവകുമാര്‍ എന്നിവര്‍ പങ്കെടുക്കും.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com