
കൊച്ചി :വാളയാര്‍ കേസ് കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് സിബിഐയുടെ വാദം കേള്‍ക്കും. പെണ്‍കുട്ടികളുടെ അമ്മ നല്കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാരിറക്കിയ വിജ്ഞാപനത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
പിഴവുകള്‍ പരിഹരിച്ച് പുതിയ വിജ്ഞാപനമിറക്കിയതായി സര്‍ക്കാര്‍ വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് സിബിഐ യുടെ ഭാഗം കേള്‍ക്കാനായി ഹര്‍ജി ഇന്നത്തേക്ക് മാറ്റിയത്.