
ഇടുക്കി: വാഗമണിലെ നിശാപാര്‍ട്ടിക്ക് നേതൃത്വം കൊടുത്തവര്‍ ഇതേരീതിയില്‍ കൊച്ചി, വയനാട് തുടങ്ങി പത്തിലധികം സ്ഥലങ്ങളില്‍ സംഘം പാര്‍ട്ടി നടത്തിയതായി അന്വേഷണസംഘം കണ്ടെത്തി. പ്രതികളെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
സംഘത്തിന്റെ ബുദ്ധികേന്ദ്രം ഇപ്പോള്‍ പിടിയിലായ സല്‍മാനും നബീലുമാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. സല്‍മാനും നബീലും ചേര്‍ന്നാണ് വിവിധ ഇടങ്ങളില്‍ നിശാപാര്‍ട്ടി സംഘടിപ്പിച്ചത്. സംഘത്തിന് മയക്കുമരുന്ന് എത്തിക്കുന്നത് തൊടുപുഴ സ്വദേശി അജ്മലാണ്. സംഘത്തില്‍ കൊച്ചി സ്വദേശിയായ മോഡല്‍ ബ്രിസ്റ്റി വിശ്വാസുമുണ്ട്.
അതേസമയം, വാഗമണ്‍ നിശാപാര്‍ട്ടി ലഹരിമരുന്ന് കേസില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച 49 പേരുടെ വൈദ്യപരിശോധനഫലം ഇന്ന് പുറത്ത് വരും.