വൈറ്റില മേല്‍പ്പാലം തുറന്ന കേസ്; നിപുണ്‍ ചെറിയാന് ജാമ്യം

എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്
വൈറ്റില മേല്‍പ്പാലം തുറന്ന കേസ്; നിപുണ്‍ ചെറിയാന് ജാമ്യം

കൊ​ച്ചി: ഉ​ദ്ഘാ​ട​ന​ത്തി​നു​ മുമ്പേ വൈ​റ്റി​ല മേ​ല്‍​പ്പാ​ലം തു​റ​ന്ന്‌ പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ വി ​ഫോ​ര്‍ കൊ​ച്ചി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ നി​പു​ണ്‍ ചെ​റി​യാ​ന് ജാ​മ്യം. എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ആള്‍ ജാമ്യത്തിനു പുറമേ ഒരു ലക്ഷം രൂപ കെട്ടിവെക്കണം എന്ന വ്യവസ്ഥയിലാണ് ജാമ്യം. നിപുണ്‍ എറണാകുളം ജില്ല വിട്ടു പോകരുതെന്നും ഉപാധിയുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാളെയാകും പുറത്തിറങ്ങുക.

കേ​സി​ല്‍ ഒ​ന്നാം പ്ര​തി​യാ​ണ് നി​പു​ണ്‍. കേ​സി​ലെ മ​റ്റ് പ്ര​തി​ക​ള്‍​ക്ക് നേ​ര​ത്തെ ജാ​മ്യം ല​ഭി​ച്ചി​രു​ന്നു.

പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ചെ​ന്ന പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പി​ന്‍റെ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് ഇ​വ​രെ മ​ര​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്‌.

പാ​ല​ത്തി​ലെ കേ​ബി​ളു​ക​ള്‍ ത​ക​രാ​റി​ലാ​യെ​ന്ന്‌ പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ്‌ അ​റി​യി​ച്ചു. ഒ​ന്ന​ര​ല​ക്ഷം രൂ​പ​യു​ടെ നാ​ശ​മാ​ണ് ഉ​ണ്ടാ​യ​ത്. ഉ​ദ്ഘാ​ട​ന​ത്തി​നു​മു​ന്നോ​ടി​യാ​യി ക്ര​മീ​ക​രി​ച്ച അ​ല​ങ്കാ​ര​ബ​ള്‍​ബു​ക​ള്‍, ബാ​രി​ക്കേ​ഡു​ക​ള്‍, വ​യ​റിം​ഗ്, റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് വ​ര​ച്ച പെ​യി​ന്‍റു​ക​ള്‍ തു​ട​ങ്ങി​യ​വ ന​ശി​പ്പി​ച്ചു.

അ​തി​ക്ര​മി​ച്ചു​ക​യ​റ​ല്‍, പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്ക​ല്‍, സം​ഘം ചേ​ര​ല്‍, സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള വ്യാ​ജ​പ്ര​ചാ​ര​ണം തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍​പ്ര​കാ​ര​വും ഇ​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു.

പാലം തുറന്നതിനെ തുറന്ന് കഴിഞ്ഞ അഞ്ചിന് അര്‍ധരാത്രിയോടെയാണ് നിപുണ്‍ അറസ്റ്റിലായത്. എന്നാല്‍ പാലം തുറന്നതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന നിലപാടിലാണ് വി ഫോര്‍ കൊച്ചി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com