വിടി ബല്‍റാം എംഎല്‍എ സെല്‍ഫ് ക്വറന്റൈനില്‍
Kerala

വിടി ബല്‍റാം എംഎല്‍എ സെല്‍ഫ് ക്വറന്റൈനില്‍

തൃത്താല പൊലീസ് സ്റ്റേഷനിലെ കോവിഡ് പോസീറ്റിവായ ഉദ്യോഗസ്ഥനുമായി സമ്പര്‍ക്കം.

News Desk

News Desk

തൃത്താല: വിടി ബല്‍റാം എംഎല്‍എ സെല്‍ഫ് ക്വറന്റൈനില്‍ പ്രവേശിച്ചു. തൃത്താല പൊലീസ് സ്റ്റേഷനിലെ കോവിഡ് പോസീറ്റിവായ ഉദ്യോഗസ്ഥനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്നാണ് ക്വറന്റൈനില്‍ പോവുന്നതെന്ന് എംഎല്‍എ പറഞ്ഞു.

തൃത്താല പോലീസ് സ്റ്റേഷനിലെ ഒരുദ്യോഗസ്ഥന് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ആഗസ്ത് 3 മുതല്‍ ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന എല്ലാവരേയും പ്രൈമറി കോണ്‍ടാക്റ്റുകളായാണ് വിലയിരുത്തുന്നത്. പരുതൂര്‍ പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ ചില വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനായി ആഗസ്ത് 6 ന് താന്‍ ഇദ്ദേഹവുമായി അല്‍പ്പസമയം സമ്പര്‍ക്കത്തിലുണ്ടായിരുന്നതായി എംഎല്‍എ പറയുന്നു. എംഎല്‍എയുടെ സഹപ്രവര്‍ത്തകരായ യാസീന്‍, ഷെരീഫ് എന്നിവരും ക്വാറന്റീനിലാണ്.

Anweshanam
www.anweshanam.com