വിഎസ് സുനില്‍കുമാറിന് കോവിഡ്

സംസ്ഥാനത്ത് ഇതുവരെ മൂന്ന് മന്ത്രിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
വിഎസ് സുനില്‍കുമാറിന് കോവിഡ്

തിരുവനന്തപുരം: കൃഷി മന്ത്രി വിഎസ് സുനില്‍കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കോവിഡ് ബാധിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് വിഎസ് സുനില്‍കുമാര്‍. നേരത്തെ ധനമന്ത്രി തോമസ് ഐസകിനും വ്യവസായമന്ത്രി ഇപി ജയരാജനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിലാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചൊവ്വാഴ്ച 4125 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 19 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 572 ആയി.

ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. 40,382 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,01,731 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Related Stories

Anweshanam
www.anweshanam.com