അ​നാ​രോ​ഗ്യം; വി ​എ​സ് അ​ച്യു​താ​ന​ന്ദ​ന് വോ​ട്ടു ചെ​യ്യാ​ന്‍ പോ​യി​ല്ല

പോ​സ്റ്റ​ല്‍ വോ​ട്ടി​നാ​യി നേ​ര​ത്തെ ശ്ര​മം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും അ​തും വി​ജ​യി​ച്ചി​രു​ന്നി​ല്ല
അ​നാ​രോ​ഗ്യം; വി ​എ​സ് അ​ച്യു​താ​ന​ന്ദ​ന് വോ​ട്ടു ചെ​യ്യാ​ന്‍ പോ​യി​ല്ല

തി​രു​വ​ന​ന്ത​പു​രം: അ​നാ​രോ​ഗ്യം മൂ​ലം ഇ​ത്ത​വ​ണ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി.​എ​സ് അ​ച്യു​താ​ന​ന്ദ​ന് വോ​ട്ടു ചെ​യ്യാ​ന്‍ പോ​യി​ല്ല‍. പോ​സ്റ്റ​ല്‍ വോ​ട്ടി​നാ​യി നേ​ര​ത്തെ ശ്ര​മം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും അ​തും വി​ജ​യി​ച്ചി​രു​ന്നി​ല്ല.

ശാ​രീ​രി​ക വി​ഷ​മ​ത​ക​ളെ തു​ട​ര്‍​ന്നു ക​ഴി​ഞ്ഞ ഒ​ന്ന​ര​വ​ര്‍​ഷ​മാ​യി അ​ദ്ദേ​ഹം വി​ശ്ര​മ​ത്തി​ലാ​ണ്. യാ​ത്ര ചെ​യ്യ​രു​തെ​ന്നു ഡോ​ക്ട​ര്‍​മാ​ര്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഇ​താ​ണ് വോ​ട്ടു ചെ​യ്യാ​ന്‍ പോ​കാ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന​ത്. ആ​ല​പ്പു​ഴ അ​മ്ബ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലാ​ണു വ​ര്‍​ഷ​ങ്ങ​ളാ​യി വി.​എ​സി​ന് വോ​ട്ട്. പു​ന്ന​പ്ര​യി​ലെ പ​റ​വൂ​ര്‍ സ​ര്‍​ക്കാ​ര്‍ സ്കൂ​ളി​ലാ​യി​രു​ന്നു ബൂ​ത്ത്.

എ​ന്നാ​ല്‍ മ​ക​ന്‍ വി.​എ.​അ​രു​ണ്‍​കു​മാ​റും കു​ടും​ബ​വും പു​ന്ന​പ്ര​യി​ലെ​ത്തി വോ​ട്ട് ചെ​യ്തു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com