
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിഎസ് അച്യുതാനന്ദന് വോട്ട് ചെയ്യില്ല. അനാരോഗ്യം കാരണം അദ്ദേഹത്തിന് യാത്ര ചെയ്യാന്‍ സാധിക്കാത്തതിനാലാണ് വോട്ട് ചെയ്യാന്‍ കഴിയാത്തത്. ആലപ്പുഴയിലെ പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡിലാണ് വിഎസിനും കുടുംബത്തിനും വോട്ടുള്ളത്. തിരുവനന്തപുരത്ത് താമസിക്കുന്ന വിഎസ് യാത്ര പാടില്ലെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.
അനാരോഗ്യം ചൂണ്ടിക്കാട്ടി വിഎസ് തപാല്‍ വോട്ടിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഇത് അനുവദിക്കപ്പെട്ടില്ല. കോവിഡ് രോഗികള്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും മാത്രമാണ് തപാല്‍ വോട്ടിന് അനുമതിയുള്ളൂ. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തപാല്‍ വോട്ടിനുള്ള അപേക്ഷ തള്ളിയത്.
അതേസമയം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ എകെ ആന്റണിക്കും ഇത്തവണ വോട്ട് ചെയ്യാന്‍ സാധിക്കില്ല. നേരത്തെ ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചിരുന്നു. രോഗം ഭേദമായെങ്കിലും നിരീക്ഷണത്തില്‍ തുടരുകയാണ് എകെ ആന്റണി. നിയമപ്രകാരം തപാല്‍ വോട്ട് എകെ ആന്റണിക്കും അനുവദിക്കാന്‍ കഴിയില്ല.