വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയം ഇന്ന് അവസാനിക്കും
Kerala

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയം ഇന്ന് അവസാനിക്കും

വൈകീട്ട് അഞ്ച് മണിവരെയാണ് സമയം

News Desk

News Desk

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയം ഇന്ന് അവസാനിക്കും. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാനും തിരുത്തലിനും സ്ഥാനമാറ്റത്തിനും 26ന് വൈകീട്ട് അഞ്ച് മണിവരെയാണ് സമയം.

ജൂണ്‍ 17ന്‌ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയും സപ്ലിമെന്ററി പട്ടികകളും സംയോജിപ്പിച്ച്‌ കരടായി ഉടൻ പ്രസിദ്ധീകരിക്കും. അന്തിമ വോട്ടര്‍പട്ടിക സെപ്‌തംബര്‍ 26 നായിരിക്കും പ്രസിദ്ധീകരിക്കുക.

പേര്‌ ഒഴിവാക്കാന്‍ നേരിട്ടോ തപാല്‍ മുഖേനയോ ഇലക്‌ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക്‌ നല്‍കണം. മരിച്ചവരുടെ പേര്‌ ഉദ്യോഗസ്ഥര്‍ സ്വമേധയാ ഒഴിവാക്കും.‌ ജനുവരി 20ന്‌ പ്രസിദ്ധീകരിച്ച കരട്‌ പട്ടികയിലെ ആക്ഷേപങ്ങള്‍കൂടി പരിഹരിച്ചാകും വോട്ടര്‍പട്ടിക തയ്യാറാക്കേണ്ടതെന്ന്‌ കമീഷണറുടെ നിര്‍ദേശം. കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ചാകും എല്ലാ നടപടികളും.

Anweshanam
www.anweshanam.com