രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് 'ദാനം'ചെയ്ത നടപടി ശരിയല്ലെന്ന് അന്നേ പറഞ്ഞു: വി എം സുധീരന്‍
Kerala

രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് 'ദാനം'ചെയ്ത നടപടി ശരിയല്ലെന്ന് അന്നേ പറഞ്ഞു: വി എം സുധീരന്‍

ജോസ് വിഭാഗത്തിനെ മുന്നണിയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്നും എന്നാല്‍ യു ഡി എഫ് യോഗത്തിലേക്ക് ഇനി വിളിക്കില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ചാണ് സുധീരന്റെ പ്രതികരണം

News Desk

News Desk

തിരുവനന്തപുരം: ജോസ് കെ മാണി മുന്നണിയെ വഞ്ചിച്ചെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ജോസ് വിഭാഗത്തിനെ മുന്നണിയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്നും എന്നാല്‍ യു ഡി എഫ് യോഗത്തിലേക്ക് ഇനി വിളിക്കില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ചാണ് സുധീരന്റെ പ്രതികരണം.

കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ട രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് ദാനംനല്‍കിയ നേതൃത്വത്തിന്റെ വിവേകശൂന്യവും ദീര്‍ഘവീക്ഷണമില്ലാത്തതുമായ നടപടി ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടിയ തന്റെ മുന്‍നിലപാട് ശരിയാണെന്ന് ഇപ്പോള്‍ തെളിഞ്ഞെന്ന് സുധീരന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ഉത്തമ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് അപ്രകാരം അഭിപ്രായപ്പെട്ടത്. തുടര്‍ന്ന് തന്റെ വിയോജിപ്പിന്റെ ഭാഗമായി യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്നും രാജിവയ്ക്കുകയും ചെയ്തു.

തന്റെ നിലപാട് തീര്‍ത്തും ശരിയായിരുന്നു എന്ന് തെളിയിക്കപ്പെട്ടതില്‍ അതിയായ ചാരിതാര്‍ത്ഥ്യമുണ്ട്. ഇനിയും ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കട്ടെയെന്നു സുധീരന്‍ ഫേസ്ബുക്ക്‌ കുറിപ്പില്‍ പറഞ്ഞു.

Anweshanam
www.anweshanam.com