പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി കേ​ര​ള​ത്തി​ന് അ​പ​മാ​നം: വി എം സു​ധീ​ര​ന്‍

പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ല്‍​കു​ന്ന വ്യ​ക്തി സ്വാ​ത​ന്ത്ര്യ​വും മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​വും ഹ​നി​ക്കു​ന്ന​താ​ണെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ന്‍
പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി കേ​ര​ള​ത്തി​ന് അ​പ​മാ​നം: വി എം സു​ധീ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ കൊ​ണ്ടു​വ​ന്ന പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ല്‍​കു​ന്ന വ്യ​ക്തി സ്വാ​ത​ന്ത്ര്യ​വും മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​വും ഹ​നി​ക്കു​ന്ന​താ​ണെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ന്‍.

അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ന് നേ​രെ​യു​ള്ള ന​ഗ്ന​മാ​യ ഈ ​ക​ട​ന്നാ​ക്ര​മ​ണം മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ഫാ​സി​സ്റ്റ് ശൈ​ലി​യു​ടെ ചു​വ​ട് പി​ടി​ച്ചു​ള്ള​താ​ണെ​ന്നും കേ​ര​ള​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍ ത​ട​യു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വ്യ​ക്തി​ക​ളെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി​യാ​ല്‍ അ​ഞ്ചു വ​ര്‍​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന ത​ര​ത്തി​ല്‍ പോ​ലീ​സ് നി​യ​മ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഭേ​ദ​ഗ​തി വ​രു​ത്തി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച ഓ​ര്‍​ഡി​ന​ന്‍​സി​ല്‍ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ ക​ഴി​ഞ്ഞ​ദി​വ​സം ഒ​പ്പി​ട്ടു.

Related Stories

Anweshanam
www.anweshanam.com