വികെ ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില മെഡിക്കല്‍ ബോര്‍ഡ് ഇന്ന് പരിശോധിക്കും

കോടതി നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച ആറംഗ സമിതിയാണ് പരിശോധന നടത്തുക.
വികെ ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില മെഡിക്കല്‍ ബോര്‍ഡ് ഇന്ന് പരിശോധിക്കും

കൊച്ചി: മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില മെഡിക്കല്‍ ബോര്‍ഡ് ഇന്ന് പരിശോധിക്കും. കോടതി നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച ആറംഗ സമിതിയാണ് പരിശോധന നടത്തുക.

നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഇബ്രാഹിംകുഞ്ഞ്. അറസ്റ്റ് രേഖപ്പെടത്തി റിമാന്‍ഡ് ചെയ്‌തെങ്കിലും ആശുപത്രിയില്‍ ചികിത്സ തുടരാന്‍ കോടതി അനുവദിക്കുകയായിരുന്നു. വിജിലന്‍സ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ആശുപത്രിയിലായ ഇബ്രാംഹിംകുഞ്ഞിന്റെ ആരോഗ്യനില വ്യക്തമായി അറിയുന്നതിനാണ് വിജിലന്‍സ് കോടതി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ചത്. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യേപക്ഷയും വിജിന്‍സിന്റെ കസ്റ്റഡി അപേക്ഷയും കോടതി പരിഗണിക്കുക. അതേസമയം, കോടതിയില്‍ സമര്‍പ്പിക്കും മുമ്പ് മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണമെന്ന ഇബ്രാഹിംകുഞ്ഞിന്റെ ആവശ്യം കോടതി തള്ളിയിരുന്നു.

Related Stories

Anweshanam
www.anweshanam.com