വികെ ഇബ്രാഹിം കുഞ്ഞ് ചോദ്യം ചെയ്യലിന് ഹാജരായില്ല

ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് കൊച്ചിയിലെ ഇ.ഡി ആസ്ഥാനത്ത് ഹാജരാകാനാണ് നോട്ടിസ് നല്‍കിയിരുന്നത്.
വികെ ഇബ്രാഹിം കുഞ്ഞ് ചോദ്യം ചെയ്യലിന് ഹാജരായില്ല

കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് ചോദ്യം ചെയ്യലിനായി ഇഡിയ്ക്ക് മുന്നില്‍ ഹാജരായില്ല. ശാരീരിക അവശതകള്‍ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകാനാകില്ലന്ന് വി.കെ. ഇബ്രാഹിം കുഞ്ഞ് ഇ.ഡിയെ അറിയിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് കൊച്ചിയിലെ ഇ.ഡി ആസ്ഥാനത്ത് ഹാജരാകാനാണ് നോട്ടിസ് നല്‍കിയിരുന്നത്.

അതേസമയം, ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞു മാറുന്ന ഇബ്രാഹിം കുഞ്ഞിന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണ് ഇ.ഡിയുടെ നീക്കം. പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതിയിലൂടെ ലഭിച്ച കള്ളപ്പണം വെളുപ്പിക്കാനായി ചന്ദ്രിക ദിനപത്രത്തിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി അഞ്ച് കോടി രൂപ വരെ നിക്ഷേപിച്ചെന്ന പരാതിയിലാണ് ഇഡി പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി കേസെടുത്തിരുന്നത്. പൊതു പ്രവര്‍ത്തകനായ ജി ഗിരീഷ് ബാബുവാണ് പരാതി നല്‍കിയിരുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com