പാലാരിവട്ടം പാലം: വി കെ ഇബ്രാഹിം കുഞ്ഞിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

ഡിസംബര്‍ 16 വരെ അദ്ദേഹം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും
പാലാരിവട്ടം പാലം: വി കെ ഇബ്രാഹിം കുഞ്ഞിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

തൊടുപുഴ: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. മൂവാറ്റുപുഴ വിജിലന്‍സ് കോടതി റിമാന്‍ഡ് രണ്ടാഴ്ചത്തേക്ക് നീട്ടി. ഡിസംബര്‍ 16 വരെ അദ്ദേഹം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും. ഇബ്രാഹിം കുഞ്ഞ് ലേക്ക് ഷോര്‍ ആശുപത്രിയില്‍ തന്നെ തുടരും.

ചോദ്യം ചെയ്യല്‍ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. വീണ്ടും ചോദ്യം ചെയ്യാനുള്ള അപേക്ഷ വിജിലന്‍സ് കോടതിയില്‍ ഫയല്‍ ചെയ്യുമെന്ന് റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ പെറ്റീഷന്‍ ഈ ഘട്ടത്തില്‍ പരിഗണിക്കാനാകില്ലെന് കോടതി വ്യക്തമാക്കി. വീഡിയോ കോളിലൂടെ ജഡ്ജി ഇബ്രാഹിം കുഞ്ഞുമായി സംസാരിച്ച ശേഷമാണ് ഉത്തരവ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com