കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ഇന്നും സംഘര്‍ഷം

കാസര്‍ഗോഡ് യുവമോര്‍ച്ചയുടെ മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ഇന്നും സംഘര്‍ഷം

തിരുവനന്തപുരം: കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും വ്യാപക പ്രതിഷേധം. തിരുവനന്തപുരം, കാസര്‍ഗോഡ്, മലപ്പുറം, കോട്ടയം എന്നീ ജില്ലകളിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും പ്രതിഷേധം സംഘടിപ്പിച്ചത്.

കാസര്‍ഗോഡ് യുവമോര്‍ച്ചയുടെ മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോട്ടയത്ത് പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ത്തില്‍ നിരവധി പ്രവര്‍ത്തര്‍ക്ക് പരിക്കേറ്റു. മലപ്പുറത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് പ്രതിഷേധ പ്രകടനം നടത്തിയത്. സംഘര്‍ത്തെ തുടര്‍ന്ന് കോട്ടപ്പുറം താലൂക്ക് ആശുപത്രിയ്ക്ക് മുന്നില്‍ ഗതാഗതം സ്തംഭിച്ചു. റോഡില്‍ നിലയുറപ്പിച്ച പ്രവര്‍ത്തകരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.

Related Stories

Anweshanam
www.anweshanam.com