പൊതുപ്രവര്‍ത്തകയെ അപമാനിച്ച കേസ്: വിനായകന് ജാമ്യം

കല്‍പ്പറ്റ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായാണ് നടന്‍ ജാമ്യമെടുത്തത്
പൊതുപ്രവര്‍ത്തകയെ അപമാനിച്ച കേസ്: വിനായകന് ജാമ്യം

കല്‍പറ്റ: പൊതുപ്രവര്‍ത്തകയായ യുവതിയോട് ഫോണിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ കേസില്‍ നടന്‍ വിനായകന് ജാമ്യം ലഭിച്ചു.

കല്‍പ്പറ്റ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായാണ് നടന്‍ ജാമ്യമെടുത്തത്. കല്‍പ്പറ്റ പൊലീസ്‌ കുറ്റപത്രം നല്‍കിയ കേസിലാണ് ജാമ്യമെടുത്തത്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 18 ന് ഉദ്ഘാടനത്തിന് ക്ഷണിക്കാനായി ഫോണ്‍ വിളിച്ച തന്നോട് നടന്‍ അപമര്യാദയായി സംസാരിച്ചുവെന്നാണ് ദളിത് ആക്ടിവിസ്റ്റായ യുവതിയുടെ പരാതി. കേട്ടാലറയ്ക്കുന്ന ഭാഷയില്‍ സ്ത്രീത്വത്തെ അപമാനിക്കും വിധം വിനായകന്‍ തന്നോട് സംസാരിച്ചെന്നാണ് യുവതി പരാതിയില്‍ പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com