ക്യാപ്റ്റന്‍ വിളിയെ പിന്തുണച്ച് എ വിജയരാഘവന്‍

മികച്ച നേതൃപാടവമുളളയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.
ക്യാപ്റ്റന്‍ വിളിയെ പിന്തുണച്ച് എ വിജയരാഘവന്‍

കൊച്ചി: ക്യാപ്റ്റന്‍ വിളിയെ പിന്തുണച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. മികച്ച നേതൃപാടവമുളളയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരാണ് പേരുകള്‍ നല്‍കുന്നതെന്നും അത് മുഖ്യമന്ത്രിക്കുളള അംഗീകാരമാണെന്നും വിജയരാഘവന്‍ പറഞ്ഞു.

അതേസമയം, വ്യക്തികളല്ല, പാര്‍ട്ടിയാണ് ക്യാപ്റ്റനെന്ന് പി. ജയരാജന്‍ അഭിപ്രായപ്പെട്ടു.കമ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ലെന്നും, പാര്‍ട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പെന്നും പി. ജയരാജന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ആളുകള്‍ പലതും വിളിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തിനു പിന്നാലെയാണ് പി ജയരാജന്റെ പോസ്റ്റ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com