യുഡിഎഫിന്റെ ശബരിമല ബില്ലിന്റെ കരട് നടപ്പാക്കല്‍ അസാധ്യം: വിജയരാഘവന്‍

സുപ്രീംകോടതി വിശാലബെഞ്ചിന് മുന്നിലുള്ള വിഷയത്തില്‍ നിയമം നിര്‍മിക്കാനാവില്ല. ഇത് ജനങ്ങൾ നിരാകരിക്കുമെന്നും വിജയരാഘവൻ പറഞ്ഞു
യുഡിഎഫിന്റെ ശബരിമല ബില്ലിന്റെ കരട് നടപ്പാക്കല്‍ അസാധ്യം: വിജയരാഘവന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് പുറത്തുവിട്ട ശബരിമല ബില്ലിന്റെ കരട് നടപ്പാക്കല്‍ അസാധ്യമെന്ന് സിപിഎം. ശബരിമല കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമാണെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ പറ‍ഞ്ഞു.

യുഡിഎഫ് നിയമവിരുദ്ധമായി പ്രവർത്തിക്കാൻ ആണ് നീക്കം. ജനങ്ങളെ പറ്റിച്ച് ഉപജീവനം നടത്തുന്ന രാഷ്ട്രീയ പാർട്ടിയാണ് കോൺഗ്രസ്. സിപിഎമ്മിന് ശബരിമലയിൽ സുവ്യക്തമായ നിലപാടാണ് ഉള്ളത്. ജനങ്ങള്‍ യുഡിഎഫ് തട്ടിപ്പ് തള്ളിക്കളയും. സുപ്രീംകോടതി വിശാലബെഞ്ചിന് മുന്നിലുള്ള വിഷയത്തില്‍ നിയമം നിര്‍മിക്കാനാവില്ല. ഇത് ജനങ്ങൾ നിരാകരിക്കുമെന്നും വിജയരാഘവൻ പറഞ്ഞു.

ശബരിമലയിൽ യു.ഡി.എഫ് കരട് നിയമം പ്രഖ്യാപിച്ചതിനോടായിരുന്നു വിജയരാഘവന്റെ പ്രതികരണം. യുവതീപ്രവേശനം വിലക്കുന്ന കരടിൽ ആചാരലംഘനത്തിന് രണ്ട് വ‍ർഷം വരെ തടവ് ശിക്ഷയും നിർദ്ദേശിക്കുന്നു.

യുവതീപ്രവേശനം നിയമമപരമായി വിലക്കുന്ന കരടിൽ തന്ത്രിക്ക് നൽകുന്നത് പരമാധികാരമാണ്. ആചാരപരമായ കാര്യങ്ങളിൽ തന്ത്രിയുടേതാകും അന്തിമവാക്ക്. അയ്യപ്പഭക്തരെ പ്രത്യേക ഉപമതമാക്കിയും കരട് ബില്ലിൽ പ്രഖ്യാപിക്കുന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com