കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്ര കോഴിക്കോട് ജില്ലയില്‍

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് വിജയ യാത്ര ഉദ്ഘാടനം ചെയ്തത്.
കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്ര കോഴിക്കോട് ജില്ലയില്‍

കോഴിക്കോട്: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്ര കോഴിക്കോട് ജില്ലയില്‍. ഇന്നലെ കണ്ണൂര്‍ ജില്ലയില്‍ നിന്ന് പുറപ്പെട്ട വിജയ യാത്രയ്ക്ക് അഴിയൂരില്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്.

വടകരയിലാണ് വിജയ യാത്രയ്ക്ക് ആദ്യ സ്വീകരണം നല്‍കിയത്. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് ജാഥയെ വരവേല്‍ക്കാന്‍ വടകരയില്‍ എത്തിയത്. കോഴിക്കോടിന്റെ വികസന പ്രശ്നങ്ങളെ കുറിച്ച് കെ സുരേന്ദ്രന്‍ യോഗത്തില്‍ ഉയര്‍ത്തിക്കാട്ടി. ജനജീവിതം ദുസ്സഹമാക്കിയ എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും ഒത്തു തീര്‍പ്പ് രാഷ്ട്രീയത്തിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് വിജയ യാത്ര ഉദ്ഘാടനം ചെയ്തത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com