വിജയ് പി നായര്‍ക്ക് ജാമ്യം

തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്.
വിജയ് പി നായര്‍ക്ക് ജാമ്യം

കൊച്ചി: യുട്യൂബര്‍ വിജയ് പി നായര്‍ക്ക് ജാമ്യം. തമ്പാനൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. എന്നാല്‍ അശ്ലീല വീഡിയോ കേസില്‍ വിജയ് പി നായര്‍ക്ക് ജാമ്യം ലഭിക്കാത്തതിനാല്‍ ജയിലില്‍ തുടരേണ്ടിവരും.

അതേസമയം വിജയ് പി നായരെ കൈയേറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും ജാമ്യാപേക്ഷ ഇന്നലെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാകും നല്‍കുകയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷയില്‍ തീരുമാനം ഈ മാസം 9ന് ഉണ്ടാകും.

Related Stories

Anweshanam
www.anweshanam.com