യൂ ട്യൂബ് വീഡിയോയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച കേസ്; വിജയ് പി നായർക്ക് ജാമ്യം

25,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം
യൂ ട്യൂബ് വീഡിയോയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച കേസ്; വിജയ് പി നായർക്ക് ജാമ്യം

തിരുവനന്തപുരം: യൂട്യൂബിലൂടെ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന വിഡീയോ പ്രചാരണം നടത്തിയ വിജയ് പി നായർക്ക് ജാമ്യം. 25,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം. ഇത്തം കുറ്റകൃത്യങ്ങൾ ആവർത്തിക്കരുതെന്ന് കോടതി പ്രതിയ്ക്ക് താക്കീത് നൽകി.

സൈനികരുടെ കുടുംബങ്ങളെ അപമാനിക്കുന്ന വീഡിയോ പ്രചരിച്ചതിൽ ജാമ്യമില്ലാ വകുപ്പ് നിലനിൽക്കില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

സ്ത്രീകൾക്കെതിരെ അശ്ലീലവും അപകീർത്തികരവുമായ പരാമർശം നടത്തിയ യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തതിനാണ് വിജയ് പി നായരെ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം വിജയ് പി നായരെ മർദ്ദിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികൾ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.

എന്നാൽ വിജയ് പി നായർ ഇങ്ങോട്ട് പ്രകോപനപരമായി പെരുമാറുകയായിരുന്നു. വിജയ് പി നായരുടെ ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവ പോലീസിന് കൈമാറിയിരുന്നെന്നും മോഷണം നടത്താനുള്ള ഉദ്ദേശത്തോടെയല്ല ഇത് കൊണ്ടുപോയതെന്നും ഹ‍ർജിയിൽ പറയുന്നു. കേസിൽ പോലീസ് അറസ്റ്റ് ചെയ്യുമെന്ന ഭയമുണ്ടെന്നും അത് തങ്ങൾക്ക് സമൂഹത്തിലുള്ള അംഗീകാരത്തെ മോശമായി ബാധിക്കുമെന്നതിനാൽ അറസ്റ്റ് തടയണമെന്നുമാണ് ഭാഗ്യലക്ഷ്മി അടക്കമുള്ളവർ ഹർജിയിൽ ആവശ്യപ്പെടുന്നത്.

യൂട്യൂബ് വീഡിയോയിൽ സ്ത്രീകളെ അപമാനിച്ച സംഭവത്തിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പെടുന്ന സംഘം വിജയ് പി നായരെ കയ്യേറ്റം ചെയ്യുകയും കരി ഓയിൽ ഒഴിക്കുകയും ചെയ്തിരുന്നു. വിജയ് പി നായർ താമസിക്കുന്ന ലോഡ്ജ് മുറിയിലെത്തിയായിരുന്നു ആക്രമണം. പൊലീസിൽ പരാതിപ്പെട്ടിട്ടും നീതി കിട്ടാത്തുകൊണ്ടാണ് ആക്രമണമെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. ഇതിനെതിരെയാണ് ഭാഗ്യലക്ഷ്മിയ്ക്കും സംഘത്തിനുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

Related Stories

Anweshanam
www.anweshanam.com