കെഎം ഷാജി എംഎല്‍എയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ മൂന്ന് മണി മുതലാണ് എം.എല്‍.എയെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്.
കെഎം ഷാജി എംഎല്‍എയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

കൊച്ചി: കെഎം ഷാജി എംഎല്‍എയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. അഴീക്കോട് പ്ലസ്ടു കോഴ കേസിലാണ് ചോദ്യം ചെയ്യല്‍. ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ മൂന്ന് മണി മുതലാണ് എംഎല്‍എയെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്.

താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രിയെ ഉള്‍പ്പടെ വിമര്‍ശിക്കുന്നതിനാലും പ്രാദേശികമായി വിരോധമുളളവരും ചേര്‍ന്ന് തന്നോട് പ്രതികാരം ചെയ്യുകയാണെന്നും ഷാജി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ വിജിലന്‍സിന്റെ കോഴിക്കോട് യൂണിറ്റും കെ.എം. ഷാജിക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്. കണ്ണൂര്‍ വിജിലന്‍സ് ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com