
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുസ്ലിം ലീഗ് എം.എല്‍.എ കെ.എം. ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്കി.
നിയമസഭ സെക്രട്ടറിയുടെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമാണ് അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 17 എ പ്രകാരം ആഭ്യന്തര സെക്രട്ടറി അനുമതി നല്കി ഉത്തരവ് പുറപ്പെടുവിച്ചത്.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്ബാദിച്ചെന്ന ഹരജിയില്‍ ഷാജിക്കെതിരെ പ്രാഥമികാന്വേഷണം നടത്താന്‍ കഴിഞ്ഞ നവംബറില്‍ കോഴിക്കോട് കോടതി ഉത്തരവിട്ടിരുന്നു.