വികെ ഇബ്രാഹിം കുഞ്ഞിന്റെ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി

ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയാണ് ഇബ്രാഹിം കുഞ്ഞ് ഹര്‍ജി നല്‍കിയത്.
വികെ ഇബ്രാഹിം കുഞ്ഞിന്റെ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി

കൊച്ചി: പാലാവരിവട്ടം പാലം കേസിലെ പ്രതിയായ മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി.

ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയാണ് ഇബ്രാഹിം കുഞ്ഞ് ഹര്‍ജി നല്‍കിയത്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ തിരുവനന്തപുരത്തേക്ക് പോകാന്‍ അനുവദിക്കണം, എംഎല്‍എ ക്വാര്‍ട്ടേഴ്സ് ഒഴിയണം എന്നീ അവശ്യങ്ങളും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരെഞ്ഞെടുത്തു എന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു. ഇതോടെയാണ് ഹര്‍ജി തള്ളിയത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com