വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കേസിലെ എട്ടാം പ്രതി നജീബ്, പ്രീജ എന്നിവരുടെ ഹര്‍ജികളാണ് ഹൈക്കോടതി തള്ളിയത്.
വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ എട്ടാം പ്രതി നജീബ്, പ്രീജ എന്നിവരുടെ ഹര്‍ജികളാണ് ഹൈക്കോടതി തള്ളിയത്. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും തെരഞ്ഞെടുപ്പിനിടെ പ്രതികള്‍ പുറത്തിറങ്ങുന്നത് സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നും പ്രോസിക്യുഷന്‍ വാദിച്ചു.

ഓഗസ്റ്റ് 31ന് വെഞ്ഞാറമ്മൂട്ട് ഇരട്ടകൊലപാതകം നടന്നത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മിഥിലാജ് (30) ഹഖ് മുഹമ്മദ് (24) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരുടേയും മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. മുഖത്തും തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളുണ്ടായിരുന്നു. കൊലപാതക സ്ഥലത്ത് രണ്ട് കൂട്ടരും എത്തിയത് ആസൂത്രിതമായാണെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍.

Related Stories

Anweshanam
www.anweshanam.com