വെഞ്ഞാറമൂട് ഇരട്ട കൊലപാതകം: ആറ് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
Kerala

വെഞ്ഞാറമൂട് ഇരട്ട കൊലപാതകം: ആറ് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

സജീവ്, സനല്‍, ഷജിത്, അജിത്, നജീബ്, സതി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തുക.

News Desk

News Desk

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസില്‍ ആറ് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സജീവ്, സനല്‍, ഷജിത്, അജിത്, നജീബ്, സതി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തുക. സജീവ്, അന്‍സര്‍, ഉണ്ണി, സനല്‍ എന്നിവര്‍ ചേര്‍ന്നാണ് യുവാക്കളെ വെട്ടിയതെന്നും മറ്റുള്ളവര്‍ കൊലപാതകം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരാണ് മറ്റ് നാല് പേര്‍.

ആറംഗ അക്രമി സംഘത്തില്‍ ഉള്‍പ്പെട്ട അന്‍സര്‍, ഉണ്ണി എന്നിവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പ്രതികളെ സഹായിച്ചുവെന്ന് കരുതുന്ന ബന്ധുക്കളെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്.തെളിവെടുപ്പ് പൂര്‍ത്തിയായാല്‍ പിടിയിലായ സജീവിനെയും സനലിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം ഇന്നലെ നടന്ന സിപിഎം പ്രകടനങ്ങളില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധം ശക്തമായി. വെമ്പായം ഗ്രാമപഞ്ചായത്തില്‍ യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ്. പ്രശ്‌നബാധിത മേഖലകളില്‍ പൊലീസ് വിന്യസിച്ചിട്ടുണ്ട്.

Anweshanam
www.anweshanam.com