വെഞ്ഞാറമ്മൂട് ഇരട്ടക്കൊല: മുഖ്യപ്രതികളെ കൊലനടന്ന സ്ഥലത്തെത്തിച്ച്‌ തെളിവെടുത്തു
ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പുലര്‍ച്ചെ 2 മണിയ്ക്കായിരുന്നു തെളിവെടുപ്പ്

തിരുവനന്തപുരം: വെഞ്ഞാറമ്മൂടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതികളെ കൊലനടന്ന സ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പുലര്‍ച്ചെ 2 മണിയ്ക്കായിരുന്നു തെളിവെടുപ്പ്.

കൃത്യത്തില്‍ നേരിട്ട് പങ്കാളികളായ സജീബ്, ഉണ്ണി എന്നിവരെയാണ് സംഭവ സ്ഥലത്ത് എത്തിച്ച്‌ തെളിവെടുത്തത്. പ്രതികള്‍ കൃത്യം നടത്തിയ രീതികള്‍ വിശദീകരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. നേരിട്ട് കൃത്യത്തില്‍ പങ്കാളിയാകാത്ത നാല് പ്രതികളെ ഇന്നലെ ഗൂഢാലോചന നടത്തിയ സ്ഥലങ്ങളിലെത്തിച്ച്‌ തെളിവെടുത്തിരുന്നു.

Related Stories

Anweshanam
www.anweshanam.com