വെള്ളാപ്പള്ളി നടേശനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു
Kerala

വെള്ളാപ്പള്ളി നടേശനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു

10261296 കോടി രൂപയുടെ തട്ടിപ്പ് കേസിലാണ് ചോദ്യം ചെയ്യൽ

By News Desk

Published on :

കൊല്ലം: എസ് എൻ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു. കാണിച്ചുകുളങ്ങരയിലെ അദ്ദേഹത്തിന്റെ വസതിയിൽ എത്തിയാണ് ചോദ്യം ചെയ്യുന്നത്. എസ് എൻ കോളേജുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ആരോപണത്തിലാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.

10261296 കോടി രൂപയുടെ തട്ടിപ്പ് കേസിലാണ് ചോദ്യം ചെയ്യൽ. എസ് എൻ കോളേജിലെ ഗോൾഡൻ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് നടന്നെന്നാണ് പരാതി. എസ് എൻ ട്രസ്റ്റി ആയിരുന്ന പി സുരേഷ് ബാബുവിന്റെ പരാതിയിലാണ് അന്വേഷണം.

കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്യുന്നത്.

Anweshanam
www.anweshanam.com